കുവൈറ്റിൽ നിർത്തിയിട്ട കാറിനുള്ളിൽ അനാശാസ്യ പ്രവർത്തനം നടത്തിയ പ്രവാസി ഉൾപ്പെടെ രണ്ട് പുരുഷന്മാരെ കുവൈറ്റ് പോലീസ് ചെയ്തു. ആളൊഴിഞ്ഞ പ്രദേശത്ത് കാർ നിർത്തിയിട്ടാണ് ഇവർ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത്. താനുമായി ലൈംഗികബന്ധത്തിലേർപ്പെട്ടാൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാൻ വേണ്ട സഹായങ്ങൾ ചെയ്തു തരാമെന്ന കുവൈറ്റ് സ്വദേശിയുടെ വാഗ്ദാനത്തെ തുടർന്നാണ് താൻ ഇതിൽ സമ്മതിച്ചതെന്ന് സിറിയിക്കാരൻ പോലീസ് ഉദ്യോഗസ്ഥർക്ക് മൊഴി നൽകി. കുവൈറ്റ് പീനൽ കോഡിലെ ആർട്ടിക്കിൾ 193 പ്രകാരം ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇവർ ചെയ്തത്. പിടിയിലായ പ്രതികൾ പോലീസ് കസ്റ്റഡിയിലാണുള്ളത്, തുടർനടപടികൾക്കായി ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറും. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/IiStZbVMFWnHO0tmYe7UQl