കുവൈറ്റിലെ ജിലീബ് അൽ ഷുയൂഖ് മേഖലയിൽ നിന്ന് അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട 8 പ്രവാസികളെ പൊതു ധാർമിക സംരക്ഷണ വകുപ്പ് പ്രതിനിധീകരിക്കുന്ന ക്രിമിനൽ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു. ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള 8 പേരാണ് അറസ്റ്റിലായത്. ഒരു പുരുഷനും, ഏഴ് സ്ത്രീകളുമാണ് പിടിയിലായത്. ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ആണ് ഇക്കാര്യം അറിയിച്ചത്. അറസ്റ്റിലായവർക്കെതിരെ കൂടുതൽ നിയമനടപടികൾ സ്വീകരിച്ചുവരികയാണ്.കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/DVjcimJINn56TDBOrFyMv0