ഇ-അപ്പോയിന്മെന്റ് സേവനം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി റിപ്പോർട്ടുകൾ

കുവൈറ്റിൽ കോവിഡ് നിയന്ത്രണങ്ങൾ ഭാഗമായി ഏർപ്പെടുത്തിയ ഇലക്ട്രോണിക് അപ്പോയിന്റ്മെന്റ് സംവിധാനം സന്ദർശകർക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതായി റിപ്പോർട്ട്. കോവിഡ് വ്യാപനം കുറഞ്ഞതോടെ പല നിയന്ത്രണങ്ങളും ഭാഗികമായി പിൻവലിച്ചെങ്കിലും സർക്കാർ ഓഫീസുകളിലും മന്ത്രാലയങ്ങളിലുമുള്ള ബാർകോഡ് വഴിയുള്ള ഇലക്ട്രോണിക് അപ്പോയ്ന്റ്മെന്റ് പിൻവലിച്ചിട്ടില്ല. സർക്കാർ ഓഫീസുകൾക്ക് പൂർണതോതിൽ പ്രവർത്തിക്കാൻ നേരത്തെ അനുമതി നൽകിയിരുന്നു. 100% ശേഷിയിൽ പ്രവർത്തിക്കുമ്പോഴും ഇ- അപ്പോയ്ന്റ്മെന്റ് സംവിധാനം പിൻവലിക്കാത്തതിനെതിരെ നിരവധി പരാതികളാണ് ഉയർന്നുവരുന്നത്. രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന പല നിയന്ത്രണങ്ങളിലും സർക്കാർ ഇപ്പോൾ ഇളവുകൾ നൽകിയിട്ടുണ്ട്.കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/Gs02zVFV3PvDjVRepGqjzu

Related Posts

Leave a Reply

Your email address will not be published. Required fields are marked *