2022 ജനുവരി മുതൽ മാർച്ച് അവസാനം വരെ കുവൈറ്റ് 46.2 കിലോഗ്രാം വിലയേറിയ കല്ലുകൾ ഇറക്കുമതി ചെയ്തതായി വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ പ്രഷ്യസ് മെറ്റൽസ് ഡിപ്പാർട്ട്‌മെന്റ് പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. വാച്ചുകൾ, ജപമാലകൾ, എല്ലാത്തരം സാധനങ്ങൾ, വസ്ത്രങ്ങൾ, ആഡംബര ബാഗുകൾ, ആക്സസറികൾ, മൊബൈൽ ഫോൺ ആക്സസറികൾ എന്നിവയുൾപ്പെടെ വിവിധ ആവശ്യങ്ങൾക്ക് ഈ രത്നക്കല്ലുകൾ ഉപയോഗിക്കുന്നു. ഇവയുടെ ഫീസ് ഇനത്തിൽ വകുപ്പ് 2,300 ദിനാർ പിരിച്ചെടുത്തതായും വ്യക്തമാക്കുന്നു. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IALckfkYwgY5FeW3Zdilm3