മലയാളി നഴ്സ് വാഹനാപകടത്തിൽ മരിച്ചു

യുഎഇയിൽ മലയാളി നഴ്സ് വാഹനാപകടത്തിൽ മരിച്ചു. പെരുമ്പാവൂർ കൂവപ്പടി തോട്ടുവാ സ്വദേശിനി ഇടശ്ശേരി ടിന്റു പോൾ ആണ് മരിച്ചത്. കുടുംബത്തോടൊപ്പം ജബൽ ജെയ്‌സിൽ അവധി ആഘോഷിച്ചു മടങ്ങുമ്പോഴാണ് കാർ നിയന്ത്രണം വിട്ട് അപകടമുണ്ടായത്. ഭർത്താവ് കൃപ ശങ്കർ, മക്കളായ ക്രിതിൻ ശങ്കർ, ആദിൻ ശങ്കർ, ഭർത്യ മാതാവ് എന്നിവർ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഭർത്താവിന്റെയും, ഒരു മകന്റെയും പരിക്ക് ഗുരുതരമാണ്. അൽ ഹമ്രയിൽ റാക് ഹോസ്പിറ്റൽ ക്ലിനിക്കിലെ നഴ്സാണ് ടിന്റു. ജബൽ ജെയ്സ് മലനിരകളിൽ അവധി ആഘോഷിച്ച ശേഷം മടങ്ങുമ്പോൾ ഇറക്കത്തിൽ കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. പരിക്കേറ്റവരെ റാസൽഖൈമയിലെ അൽ സഖർ ആശുപത്രിയിൽ പ്രവേശിച്ചു. നട്ടെല്ലിന് പരിക്കേറ്റ കൃപ ശങ്കറും, ക്രിതിനും തീവ്രപരിചരണ വിഭാഗത്തിലാണ്. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IALckfkYwgY5FeW3Zdilm3

https://www.kuwaitvarthakal.com/2022/04/26/heres-a-great-free-app-that-teaches-english-fluently/

Related Posts

Leave a Reply

Your email address will not be published. Required fields are marked *