വ്യാജരേഖകൾ ചമച്ച് നെടുമ്പാശ്ശേരി വിമാനത്താവളം വഴി ഗൾഫിലേക്ക് കടക്കാൻ ശ്രമിച്ച രണ്ട് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് കസ്റ്റഡിയിലുള്ള ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ആന്ധ്രയിൽനിന്നുള്ള 12 സ്ത്രീകളെ മസ്കറ്റിലേക്ക് കടത്താൻ ശ്രമിച്ചത് കഴിഞ്ഞ ആഴ്ച എമിഗ്രേഷൻ വിഭാഗം തടഞ്ഞിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്ത്രീകളെ കടത്തുന്ന സംഭവങ്ങൾ അടുത്തിടയായി വർധിച്ചുവരികയാണ്. ആന്ധ്ര കേന്ദ്രീകരിച്ചുള്ള ചില റിക്രൂട്ടിംഗ് ഏജൻസികളാണ് ലക്ഷക്കണക്കിന് രൂപ വാങ്ങി സ്ത്രീകളെ കടത്തുന്നതെന്നാണ് വിവരം. പെൺവാണിഭസംഘം ആണോ ഇവർക്ക് പിന്നിൽ പ്രവർത്തിക്കുന്നതെന്നും അന്വേഷിച്ചു വരുന്നുണ്ട്. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/IALckfkYwgY5FeW3Zdilm3