കുവൈറ്റിലെ രണ്ടു മേഖലകളിലായി രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി. കുവൈറ്റിലെ ഖൈത്താൻ, അൽ സബാഹ് എന്നിവിടങ്ങളിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയതായി മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചത്. ഖൈത്താൻ പ്രദേശത്തെ ഒരു അപ്പാർട്ട്മെന്റിലാണ് ആദ്യത്തെ മൃതദേഹം കണ്ടെത്തിയത്. രണ്ടാമത്തെ മൃതദേഹം അൽ സബാഹ് ആശുപത്രിയിലെ അപകട വിഭാഗം ഗേറ്റിനു മുൻപിൽ അജ്ഞാതരായ കുറച്ചുപേർ ഉപേക്ഷിക്കുകയായിരുന്നു. അപ്പാർട്ട്മെന്റ് നിന്ന് അസഹനീയമായ മണം വന്നതോടെ കെട്ടിടത്തിന്റെ സുരക്ഷാ ഗാർഡ് ആണ് വിവരം മന്ത്രാലയത്തിലെ ഓപ്പറേഷൻ വിഭാഗത്തെ അറിയിച്ചത്. വാതിൽ തകർത്ത് അകത്തു കയറിയപ്പോൾ അഴുകിയ നിലയിൽ കുവൈറ്റ് പൗരന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംശയകരമായ രീതിയിൽ മൃതദേഹത്തിന് സമീപത്തു നിന്ന് ചില ഉപകരണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ടാമത്തെ മൃതദേഹം അൽ സബാഹ് ആശുപത്രിയിലെ പാർക്കിംഗ് ലോട്ടിലാണ് കണ്ടെത്തിയത്. ഇത് കുവൈറ്റി പൗരനാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മൃതദേഹം ഉപേക്ഷിച്ച ഇറാഖി പൗർനെയും മറ്റൊരു താമസക്കാരനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മയക്കുമരുന്ന് ഉപയോഗത്തിനിടെ മരണം സംഭവിച്ചതായാണ് ഇവരുടെ മൊഴി. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/H5I-vkkgTg0q0OVJGqsTFwX