കുവൈറ്റിൽ വരുന്ന ദിവസങ്ങളിൽ കൊടുംചൂടിനും, പൊടി കാറ്റിനും സാധ്യത. കുവൈറ്റിൽ വടക്കുപടിഞ്ഞാറൻ കാറ്റ് 55 മുതൽ 60 കിലോമീറ്ററോളം വേഗതയിൽ വീശുന്ന അതിനാൽ കുവൈറ്റിലെ കാർഷിക പ്രദേശങ്ങളിലും തുറസ്സായ മേഖലകളിലും പൊടിപടലങ്ങൾ ഉയരുമെന്നും, ദൃശ്യപരത കുറയ്ക്കുമെന്നും കാലാവസ്ഥാ നിരീക്ഷകൻ മുഹമ്മദ് കരം അറിയിച്ചു. ഇന്നും നാളെയും താപനില 46 നും 48 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. എന്നാൽ വടക്കുപടിഞ്ഞാറൻ കാറ്റിന്റെ വേഗത കുറയുന്നതിനാൽ ശനിയാഴ്ച 50 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും. നാളെ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെ വേഗതയിൽ മിതമായ കാറ്റ് തുടരുമെന്നും അദ്ദേഹം അറിയിച്ചു. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/JELqdROJ3yH8vFB99zDpu8