കുവൈറ്റിലെ ഷുവൈഖ് തുറമുഖത്ത് കാർ കടലിലേക്ക് മറിഞ്ഞു

കുവൈറ്റിലെ ഷുവൈഖ് തുറമുഖത്ത് കാർ കടലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ സുരക്ഷാ ജീവനക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇയാൾ ഓടിച്ചിരുന്ന കാർ തുറമുഖത്തിന് ഉള്ളിൽ തന്നെയുള്ള കോൺക്രീറ്റിൽ ഇടിച്ചശേഷം കടലിലേക്ക് മറിയുകയായിരുന്നു. അഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻ റൂമിലേക്ക് റിപ്പോർട്ട് ലഭിച്ച ഉടൻ തന്നെ സുരക്ഷാവിഭാഗം ഇങ്ങോട്ടേക്ക് പുറപ്പെട്ടു. എന്നാൽ തുറമുഖങ്ങൾക്കായുള്ള പൊതു അതോറിറ്റിയിലെ മുങ്ങൽ വിദഗ്ധരും, തുറമുഖത്തെ സുരക്ഷാ ജീവനക്കാരും രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. വാഹനത്തിനുള്ളിൽ കുടുങ്ങിയ ഇയാളെ മുങ്ങൽ വിദഗ്ധർ ചേർന്ന് രക്ഷപ്പെടുത്തുകയും പ്രാഥമിക ചികിത്സകൾ നൽകിയ ശേഷം ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. സെക്യൂരിറ്റി ആൻഡ് സേഫ്റ്റി വിഭാഗം ക്രെയിൻ ഉപയോഗിച്ച് വാഹനം കടലിൽനിന്ന് പുറത്തെടുത്തു. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/JELqdROJ3yH8vFB99zDpu8

Related Posts

Leave a Reply

Your email address will not be published. Required fields are marked *