ദുബായ് വിമാനത്താവളത്തിൽ 6 കിലോഗ്രാം കഞ്ചാവുമായി പ്രവാസി പിടിയിൽ

ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളം വഴി കഞ്ചാവ് കടത്താൻ ശ്രമിച്ച ആഫ്രിക്കൻ പൗരൻ അറസ്റ്റിൽ. ആറ് കിലോഗ്രാം കഞ്ചാവുമായാണ് ഇയാൾ പിടിയിലായത്. വിമാനത്താവളത്തില്‍ പരിശോധന നടത്തവെ കസ്റ്റംസ് ഉദ്യോഗസ്ഥരാണ് ഇയാളെ അറസ്റ്റ് ചെയ്‍തത്. ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗേജ് വിമാനത്താവളത്തിലെ എക്സ് റേ മെഷീനില്‍ സ്‍കാന്‍ ചെയ്‍തപ്പോള്‍ അസാധാരണമായ ഘനം തോന്നുന്ന ഒരു വസ്‍തു ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. ഇതോടെ സംശയം തോന്നിയ കസ്റ്റംസ് ഓഫീസര്‍മാര്‍ ബാഗ് തുറന്ന് പരിശോധിച്ചു. ആറ് പാക്കറ്റ് പീനട്ട് ബട്ടറാണ് ഇതിലുണ്ടായിരുന്നത്. അതിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ആകെ 5.95 കിലോഗ്രാം കഞ്ചാവ് ഇയാളുടെ ബാഗേജില്‍ നിന്ന് കണ്ടെടുത്തുവെന്ന് ദുബൈ കസ്റ്റംസ് പാസഞ്ചര്‍ ഓപ്പറേഷന്‍സ് വിഭാഗം ഡയറക്ടര്‍ ഇബ്രാഹിം അല്‍ കമാലി പറഞ്ഞു.

സമൂഹത്തെ സംരക്ഷിക്കാനുള്ള ദൗത്യം മുന്‍നിര്‍ത്തി ഏറ്റവും ഉയര്‍ന്ന കാര്യക്ഷമതയോടെയാണ് ദുബൈ കസ്റ്റംസ് പ്രവര്‍ത്തിക്കുന്നതെന്ന് ദുബൈ കസ്റ്റംസിലെ പാസഞ്ചര്‍ ഓപ്പറേഷന്‍സ് വിഭാഗം ഡയറക്ടര്‍ ഇബ്രാഹിം അല്‍ കമാലി കൂട്ടിച്ചേര്‍ത്തു. പരിശീലനം സിദ്ധിച്ച ജീവനക്കാരും അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളും കസ്റ്റംസിനുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മറ്റ് അത്യാധുനിക സാങ്കേതിക വിദ്യകളും ദുബൈ കസ്റ്റംസ് ഉപയോഗിക്കുന്നു. പരിശോധനകളില്‍ ഏറ്റവും നൂതന ഉപകരണങ്ങളാണ് ഉദ്യോഗസ്ഥര്‍ക്ക് പിന്തുണയേകുന്നതെന്നും അദ്ദേഹം പറ‍ഞ്ഞു.  യുഎഇയിലെ വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക https://chat.whatsapp.com/HF2cNmp1UT3CFsBMwhOE6c

https://www.pravasivarthakal.in/2022/05/05/uae-launches-new-app-for-free-video-audio-calling-and-chatting/

https://www.pravasivarthakal.in/2022/06/25/uae-climate-chance-of-a-slight-drop-in-temperature/

https://www.pravasivarthakal.in/2022/06/25/dubai-police-warn-against-sharing-boarding-passes-and-other-travel-information-on-social-media/

https://www.pravasivarthakal.in/2022/06/25/new-radar-alert-in-uae-police-issue-warning-to-motorists/

Related Posts

Leave a Reply

Your email address will not be published. Required fields are marked *