തൊഴിലാളികൾക്കായി ഏർപ്പെടുത്തിയ ഉച്ചവിശ്രമ നിയമം കുവൈറ്റിൽ വ്യാപകമായി ലംഘിക്കപ്പെടുന്നതായി റിപ്പോർട്ട്. ഈ മാസം ഒന്നുമുതലാണ് രാവിലെ 11 മുതൽ വൈകിട്ട് 4 വരെ രാജ്യത്ത് ഉച്ച വിശ്രമ നിയമം നടപ്പിലാക്കിയത്. എന്നാൽ പല തൊഴിലിടങ്ങളിലും തൊഴിലാളികളെ നിർബന്ധിച്ച് ജോലി ചെയ്യിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള നിയമലംഘനങ്ങൾ കണ്ടെത്തിയാൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് മാൻപവർ അതോറിറ്റിയിലെ തൊഴിൽ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. വിവിധ കൺസ്ട്രക്ഷൻ സൈറ്റുകളിൽ പരിശോധന നടത്തുകയും നിരവധി നിയമലംഘനങ്ങൾ കണ്ടെത്തുകയും ചെയ്തു. വ്യക്തമായ വിവരങ്ങൾ ലഭിച്ചതിനെ തുടർന്ന് സൈറ്റുകളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുന്നത് കണക്കിലെടുത്താണ് ഉച്ചസമയത്ത് വിശ്രമം ഏർപ്പെടുത്തിയത്. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/JELqdROJ3yH8vFB99zDpu8