കുവൈറ്റിൽ പുതിയ ഫ്രൈഡേ മാർക്കറ്റ് സ്ഥാപിക്കാൻ ഒരുങ്ങി അധികൃതർ

കുവൈറ്റിലെ ജഹ്റ ഗവർണറേറ്റിൽ പുതിയ ഫ്രൈഡേ മാർക്കറ്റ് സ്ഥാപിക്കാൻ ഒരുങ്ങി ബന്ധപ്പെട്ട സർക്കാർ ഏജൻസികൾ. റിപ്പോർട്ട് അനുസരിച്ച്, ജഹ്‌റയിലെ പുതിയ ഫ്രൈഡേ മാർക്കറ്റ് വ്യത്യസ്ത മോഡലിൽ രൂപകല്പന ചെയ്യപ്പെടും. വാങ്ങുന്നയാളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഉപഭോക്തൃ സംരക്ഷണ അവകാശങ്ങൾ ഉറപ്പാക്കുന്നതിനും, പുതിയ സജ്ജീകരണത്തിലെ ഓരോ വിൽപ്പനയ്ക്കും ഒരു ഇൻവോയ്സ് നിർബന്ധമാണ്. തകരാറുകൾ ഉണ്ടായാൽ നിശ്ചിത ദിവസങ്ങൾക്കുള്ളിൽ സാധനങ്ങൾ തിരികെ നൽകണം. ഓരോ വിൽപന കൗണ്ടറുകളിലും ഇലക്ട്രോണിക് പണമിടപാട് ഉണ്ടായിരിക്കും. പദ്ധതിയെക്കുറിച്ച് പഠിക്കാൻ ഒരു കൺസൾട്ടിംഗ് കമ്പനിയുമായി കരാർ ഉണ്ടാക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/I8FSZXu0P9mIeju4HGE4om

Related Posts

Leave a Reply

Your email address will not be published. Required fields are marked *