കുവൈത്തിലെ പ്രശസ്ത ഫോട്ടോഗ്രാഫർ ഗഫൂർ മൂടാടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ഇന്ത്യൻ അംബാസഡർ സിബി ജോർജ്. പ്രമുഖ മാധ്യമ പ്രവർത്തകനും മലയാള മനോരമ കുവൈത്ത് ബ്യൂറോ ഫോട്ടൊ ഗ്രാഫറുമായ ഗഫൂർ മൂടാടി അസുഖ ബാധയേ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരിക്കെ ഇന്ന് പുലർച്ചെയോടെ മരണപ്പെടുകയായിരുന്നു. അദ്ദേഹത്തിന്റ വിയോഗത്തിൽ കുടുംബത്തിനും സുഹൃത്തുക്കൾക്കും കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിനും ഉണ്ടായ ദുഖത്തിൽ അനുശോചനം രേഖപെടുത്തുന്നതായും അംബാസഡർ സിബി ജോർജ് സന്ദേശത്തില്‍ അറിയിച്ചു. കുവൈത്ത് ഇന്സ്ടിട്യൂട്ട് ഓഫ് സയറ്റിഫിക് റിസർച്ച് സെന്ററിൽ (കിസർ )ഫോട്ടോ ഗ്രാഫർ ആയ അദ്ദേഹം ദീർഗ്ഘ കാലമായി മലയാള മനോരമയുടെ കുവൈത്ത് ബ്യൂറോയുടെ ഫോട്ടോ ഗ്രാഫർ കൂടി ആയിരുന്നു. കോഴിക്കോട് ജില്ലയിലെ മൂടാടി സ്വദേശിയാണു. ഭാര്യ ഫൗസിയ.മക്കൾ അബീന പർവീൻ, അദീന. മരുമകൻ:അജ്മൽ. പിതാവ്: പൊയിലിൽ ഇബ്രാഹിംകുട്ടി. മാതാവ്: ആയിഷ. സഹോദരങ്ങൾ: നൗഫൽ മൂടാടി,ബൽകീസ്, താജുന്നിസകുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/I8FSZXu0P9mIeju4HGE4om