കുവൈറ്റ് പാർലമെൻറ് പിരിച്ചുവിട്ടു

കുവൈറ്റ് ദേശീയ അസംബ്ലി പിരിച്ചുവിട്ടു.കുവൈറ്റ് കിരീടാവകാശി ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് ആണ് ദേശീയ അസംബ്ലി (പാര്‍ലമെന്‍റ്) പിരിച്ചുവിട്ടത്.2021 നവംബർ 15ന് പുറപ്പെടുവിച്ച അമീരി ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള ഭരണഘടന അധികാരങ്ങള്‍ ഉപയോഗിച്ചാണ് കിരീടാവകാശി ദേശീയ അസംബ്ലി പിരിച്ചുവിട്ടത്.
അഭിപ്രായവ്യത്യാസങ്ങൾ, സംഘർഷങ്ങൾ, വ്യക്തിതാൽപര്യങ്ങൾ, മറ്റുള്ളവരെ അംഗീകരിക്കുന്നതിലുള്ള പരാജയം, ദേശീയ ഐക്യം തകർക്കുന്ന രീതികൾ, പെരുമാറ്റങ്ങൾ എന്നിവയ്‌ക്ക് പുറമെ യോജിപ്പിന്റെയും സഹകരണത്തിന്റെയും അഭാവം ഉൾപ്പെടുന്ന രാഷ്ട്രീയ രംഗം തിരുത്തണമെന്ന് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് പറഞ്ഞു.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ്  ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/BhHBRXSbWIPF93EcrTpEcZ

Related Posts

Leave a Reply

Your email address will not be published. Required fields are marked *