പ്രമുഖ ബ്രാൻഡുകളുടെ വിലകൂടിയ ആക്സസറികളും വാച്ചുകളും മറ്റും ഇനി വിലയ്ക്ക് വാങ്ങേണ്ട ആവശ്യമില്ല. പ്രത്യേക സമയത്തേക്കും അവസരങ്ങളിലും അവ വാടകയ്ക്ക് എടുത്ത് ഉപയോഗിക്കാനുമുള്ള രീതിയാണ് ഇപ്പോഴുള്ളത്. വാച്ചുകൾ, വിലപിടിപ്പുള്ള ബാഗുകൾ തുടങ്ങിയ സാധനങ്ങൾ വാടകയ്‌ക്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് വാഗ്‌ദാനം ചെയ്യുന്ന പരസ്യങ്ങൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നു എന്നുള്ളത് ശ്രദ്ധേയമാണ്.
സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളിലും ആപ്ലിക്കേഷനുകളിലും കുറച്ച് അക്കൗണ്ടുകൾ കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഈ ആശയം മുന്നോട്ട് വച്ചിരുന്നു. എന്നാൽ അതിന്റെ വ്യാപനം അടുത്തിടെ വർധിച്ചുവെന്നും ഈ സേവനങ്ങൾ നൽകുന്ന അക്കൗണ്ടുകളുടെ എണ്ണം കൂടിയെന്നുമാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വാച്ചുകളും ബാഗുകളും ഉൾപ്പെടെ സ്ത്രീകൾക്കാണ് ഏറ്റവും കൂടുതൽ സാധനങ്ങൾ വാടകയ്ക്ക് നൽകുന്നത് എന്നുള്ളത് ശ്രദ്ധേയമാണ്. ഏറ്റവും പുതിയ ഫാഷനുകൾ അനുസരിച്ച് നിശ്ചിത തുക വാടക നൽകി അവ ഉപയോഗിക്കാനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളത്.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IarX27GtyhPCaaWkhYEW2M