കുവൈറ്റ് എയർവെയ്സിൽ(kuwait Airways) ഇനി പുതിയ ഭക്ഷ്യ മെനു

കുവൈത്ത്‌ എയർ വെയ്സിൽ(kuwait Airways) ഇനി മുതൽ യാത്രക്കാർക്ക്‌ രുചിയേറിയ വൈവിധ്യമാർന്ന പുതിയ ഭക്ഷ്യ വിഭവങ്ങൾ ലഭ്യമാകും. ഇതിന്റെ ഭാഗമായി തയ്യാറാക്കിയ ഭക്ഷ്യ മെനു കഴിഞ്ഞ ദിവസം പുറത്തിറക്കി.യാത്രക്കാരുടെ അഭിരുചികൾക്കും മുൻഗണനകൾക്കും ഇണങ്ങും വിധം തയ്യാറാക്കിയ ഇവ ഉടൻ തന്നെ കുവൈത്ത്‌ എയർവേയ്‌സ്‌ വിമാനങ്ങളിൽ ലഭ്യമാക്കും.

പ്രശസ്ത പാചകവിദഗ്ധരുടെയും അന്തർദേശീയ ഹോട്ടൽ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണു മെനു പുറത്തിറക്കൽ ചടങ്ങ്‌ സംഘടിപ്പിച്ചത്‌.പുതിയ മെനു യാത്രക്കാരുടെ പ്രതീക്ഷകൾ നിറവേറ്റുന്നതോടൊപ്പം ആസ്വാദ്യകരമായ യാത്രാനുഭവം സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കുവൈത്ത്‌ എയർ വെയ്സ്‌ ഉപഭോകൃത സേവന വിഭാഗം ഡയരക്റ്റർ മിഷാൽ അൽ മുത്തയ്‌രി വ്യക്തമാക്കി.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ്  ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IarX27GtyhPCaaWkhYEW2M

https://www.kuwaitvarthakal.com/2022/07/07/google-currency/

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy