കുവൈറ്റ് വിമാനത്താവളത്തിൽ രണ്ട് ഏഷ്യന്‍ യാത്രക്കാരില്‍ നിന്ന് ലഹരിമരുന്ന് പിടികൂടി. 55 പാക്കറ്റ് ഹാഷിഷ്, 200 ലാറിക ഗുളികകള്‍ എന്നിവയാണ് കസ്റ്റംസ് വിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധനയില്‍ കണ്ടെത്തിയത്. നിയമ നടപടികള്‍ക്കായി ഇവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം കുവൈത്തില്‍ നിന്ന് വിദേശത്തേക്ക് റേഷന്‍ ഭക്ഷ്യ വസ്‍തുക്കള്‍ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയിരുന്നു. സുലൈബിയയില്‍ വെച്ച് കുവൈത്ത് കസ്റ്റംസ് ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ പരിശോധനയിലാണ് സബ്‍സിഡിയുള്ള ഭക്ഷ്യ വസ്‍തുക്കള്‍ രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകാനുള്ള ശ്രമം കണ്ടെത്തിയത്.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക*
https://chat.whatsapp.com/D3znqgZ8RVP7ZtyZCSJ8BD