ഫുഡ് ഡെലിവറി ഡ്രൈവർമാർക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കുവൈറ്റ്‌

കുവൈറ്റിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി, ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് അസിസ്റ്റന്റ് മേജർ ജനറൽ ജമാൽ അൽ സയേഗ്, വാണിജ്യ മന്ത്രാലയം, കുവൈറ്റ് മുനിസിപ്പാലിറ്റി, പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ എന്നിവയിൽ നിന്നുള്ള നിരവധി ഉദ്യോഗസ്ഥർ ഉൾപ്പെട്ട യോഗത്തിൽ ഫുഡ് ഡെലിവറി കമ്പനികൾക്ക് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. പുതിയ ചട്ടങ്ങൾ അനുസരിച്ച്, ഫുഡ് ഡെലിവറി ഡ്രൈവർക്ക് ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള ആരോഗ്യ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഡെലിവറി വാഹനത്തിൽ കമ്പനിയെ പ്രതിനിധീകരിക്കുന്ന ഒരു സ്റ്റിക്കർ നിർബന്ധമായും പതിച്ചിരിക്കണം. ഡെലിവറിക്കാരന്റെ ഇഖാമ അവൻ ജോലി ചെയ്യുന്ന അതേ കമ്പനിയിലായിരിക്കണം. എല്ലാ ഡ്രൈവർമാർക്കും ഒരു ഏകീകൃത യൂണിഫോം നൽകണം. എല്ലാ കമ്പനികളും എല്ലാ നിയന്ത്രണങ്ങളും പാലിക്കണമെന്നും ഒക്ടോബർ 1 മുതൽ ഈ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ്  ലിങ്കിൽ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/D3znqgZ8RVP7ZtyZCSJ8BD

Related Posts

Leave a Reply

Your email address will not be published. Required fields are marked *