കുവൈറ്റിൽ നിയമം ലംഘിച്ച് ഹൈവേയിലൂടെ യാത്ര ചെയ്തതിന് ഓർഡർ ഡെലിവർ ചെയ്യുന്ന മോട്ടോർ സൈക്കിൾ യാത്രക്കാരനെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. പൊതുഗതാഗത വകുപ്പ് പട്രോളിംഗ് സംഘം ഡ്രൈവറെ പിടികൂടുകയും ചട്ടം ലംഘിച്ചതിന് ഇയാൾക്കെതിരെ നടപടിയെടുക്കുകയും, പിടിച്ചെടുത്ത വാഹനം ഗാരേജിലേക്ക് അയക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു. അനുവദനീയമായതിൽ കൂടുതൽ വേഗതയിൽ ഹൈവേയിൽ യാത്ര ചെയ്തതിന് ഒരു വാൻ ഡ്രൈവറെയും മന്ത്രാലയ പട്രോളിംഗ് സംഘം പിടികൂടി. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Cm7zdipTgHL03KbEmwZxTU