കുവൈത്ത് സിറ്റി∙ വീസക്കച്ചവടം, മനുഷ്യക്കടത്ത് എന്നിവയ്ക്കെതിരെ നടപടി ശക്തമാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. കുറ്റക്കാർക്ക് തടവ് ശിക്ഷ ഉൾപ്പടെ നൽകുമെന്നാണ് മന്ത്രാലയം പുറത്ത് വിട്ട റിപ്പോർട്ടുകൾ. വിസക്കച്ചവടങ്ങൾ വർധിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെ (പിഎഎം) സഹകരണത്തോടെ പരിശോധനാ, ബോധവൽക്കരണ ക്യാംപെയ്ൻ നടത്താനും പദ്ധതിയിടുന്നുണ്ട്. കൂടാതെ വിദേശത്തു നിന്നും തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന കമ്പനികളെയും സ്ഥാപനങ്ങളെയും നിരീക്ഷിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/J6KekQWxcrM30FCIlRyYb5