കുവൈറ്റിൽ സർക്കാർ രൂപീകരണ ചർച്ചകൾ നടന്നു. കുവൈറ്റ് കിരീടവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹും, മുൻ പ്രധാനമന്ത്രി ഷെയ്ഖ് നാസർ അൽ മുഹമ്മദ് അൽ അഹമ്മദ് അൽ സബാഹും തമ്മിവ്‍ കൂടിക്കാഴ്ച നടത്തി. ബയൻ പാലസിൽ രാവിലെയായിരുന്നു കൂടിക്കാഴ്ച. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ജാബർ അൽ മുബാറക് അൽ ഹമദ് അൽ സബാഹുമായും കിരീടവകാശി ഫോണിൽ ചർച്ച നടത്തി. മുൻ പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹും കിരീടവകാശിയെ നേരിട്ട് കാണാനെത്തിയിരുന്നു.
പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹുമായും കിരീടവകാശി ചർച്ച നടത്തി. പുതിയ സർക്കാർ രൂപീകരിക്കുന്നതിനുള്ള കൂടിയാലോചനകളുടെ ഭാഗമായാണ് ഈ കൂടിക്കാഴ്ചകൾ നടന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CpCA25v2C1QELOq7Zla98s