കാലാവധി കഴിഞ്ഞ സൗന്ദര്യവർദ്ധക വസ്തുക്കൾ വിറ്റതിന് കുവൈറ്റിലെ കട പൂട്ടി

കാലാവധി കഴിഞ്ഞ കോസ്മെറ്റിക്സ് സാധനങ്ങൾ വിൽപ്പനക്ക് വെച്ച കട അധികൃതർ പൂട്ടിച്ചു. വാണിജ്യ വഞ്ചനയ്ക്കെതിരെ വാണിജ്യ വ്യവസായ മന്ത്രാലയം സാൽമിയയിലെ ഒരു കോസ്മെറ്റിക്സ് സ്റ്റോർ അടച്ച് പൂട്ടിയതായി ഒരു അറബ് ദിനപത്രം റിപ്പോർട്ട് ചെയ്തു. സ്റ്റോറിൽ നിന്ന് കാലാവധി കഴിഞ്ഞ സൗന്ദര്യ വർദ്ധക വസ്തുക്കളും ഹെയർ ഡൈകളും വൻതോതിൽ പിടിച്ചെടുത്തു. സുരക്ഷ സേന സംഘം നിയമലംഘകരെ പിടികൂടി. ഉപഭോക്താക്കളെ കബളിപ്പിക്കാൻ സ്റ്റിക്കറുകളും സീലുകളും സ്ഥാപിച്ച് ഉൽപ്പന്നങ്ങളുടെ കാലാവധി നീട്ടുകയും ചരക്കുകളുടെയും ഉത്ഭവ രാജ്യത്തിന്റെയും ഡാറ്റയിലും മാറ്റം വരുത്തിയതായും റിപ്പോർട്ടിൽ പറയുന്നു. വാണിജ്യ നിയന്ത്രണ സംഘം പിടിച്ചെടുത്ത സാധനങ്ങളുടെ പട്ടിക തയ്യാറാക്കി സൂക്ഷിക്കുകയും നിയമലംഘകർക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയാക്കുകയും ചെയ്തു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CpCA25v2C1QELOq7Zla98s

Related Posts

Leave a Reply

Your email address will not be published. Required fields are marked *