കുവൈറ്റിൽ ഈ വാരാന്ത്യത്തിൽ സുസ്ഥിരമായ കാലാവസ്ഥയായിരിക്കുമെന്നും താപനിലയിൽ പ്രകടമായ കുറവുണ്ടാകുമെന്നും കാലാവസ്ഥ അധികൃതർ അറിയിച്ചു. അന്തരീക്ഷ ഊഷ്മാവ് ഇടയ്ക്ക് കൂടാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖരാവി പറഞ്ഞു. പ്രത്യേകിച്ച് തീര പ്രദേശങ്ങളിൽ അന്തരീക്ഷ ഊഷ്മാവ് കൂടാൻ സാധ്യതയുണ്ട്. ചില പ്രദേശങ്ങളിൽ മൂടൽ മഞ്ഞും രൂപപ്പെടും. ഇന്ന് പൊതുവെ ചൂടുള്ള കാലാവസ്ഥ ആയിരിക്കും. മണിക്കൂറിൽ 8 മുതൽ 26 കിലോമീറ്റർ വടക്കുപടിഞ്ഞാറൻ കാറ്റ് വീശുന്നതാണ്. കൂടിയ താപനില 39 മുതൽ 42 ഡിഗ്രി സെൽഷ്യസ് വരെയും, കുറഞ്ഞ താപനില 21 മുതൽ 24 വരെയും ആയിരിക്കും. കടൽ തിരമാലകൾ ഒന്ന് മുതൽ നാല് അടി വരെ ഉയരത്തിൽ ഉയരാനും സാധ്യതയുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CP0cNtmUgc80c6A313fdj2