കണ്ണൂര്‍- കുവൈറ്റ് വിമാനം പുറപ്പെടാന്‍ വൈകി; പ്രതിഷേധവുമായി യാത്രക്കാര്‍

മട്ടന്നൂര്‍:
കണ്ണൂര്‍- കുവൈറ്റ് വിമാനം പുറപ്പെടാന്‍ മൂന്ന് മണിക്കൂര്‍ വൈകിയതോടെ പ്രതിഷേധവുമായി യാത്രക്കാർ ഇന്ന് രാവിലെ 7.35 ന് പുറപ്പെടേണ്ട കണ്ണൂര്‍- കുവൈറ്റ് എയര്‍ ഇന്ത്യ എക്‌സ്പ്രസാണ് മൂന്ന് മണിക്കൂര്‍ വൈകി യാത്ര പുറപ്പെട്ടത്. തുടര്‍ന്ന് യാത്രികര്‍ പ്രതിഷേധിച്ചു. പലരും ജോലിക്കും മറ്റും കൃത്യസമയത്ത് എത്തേണ്ടവരായിരുന്നു.കണ്ണൂരില്‍ ഇക്കഴിഞ്ഞ 18 നും 26നും വിമാനം തിരിച്ചിറക്കിയത് യാത്രക്കാരെ പ്രയാസത്തിലാക്കിയിരുന്നു. 26ന് എയര്‍ ഇന്ത്യ വിമാനം പറന്നുയർന്ന് 10 മിനിട്ടിന് ശേഷം അടിയന്തരമായി ലാൻഡ് ചെയ്യുകയായിരുന്നു. എയര്‍ ഇന്ത്യയുടെ കോഴിക്കോട്- കണ്ണൂര്‍- ഡല്‍ഹി വിമാനമാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കിയത്. രാവിലെ 9.30ന് കോഴിക്കോട്ടുനിന്നു പുറപ്പെട്ട വിമാനം, കണ്ണൂരില്‍ ലാന്‍ഡ് ചെയ്യുകയും എന്നാല്‍ ഇവിടെനിന്നും പറന്നുയര്‍ന്ന് പത്തു മിനിറ്റിനകം വിമാനം താഴെ ഇറക്കുകയുമായിരുന്നു.18നും സമാനമായി ഇതേ വിമാനം കരിപ്പൂറില്‍ തിരിച്ചിറക്കിയിരുന്നു. .കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CP0cNtmUgc80c6A313fdj2

Related Posts

Leave a Reply

Your email address will not be published. Required fields are marked *