ad displays ഡിജിറ്റൽ പരസ്യങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ വരുന്നു: കാരണം ഇതാണ്

കുവൈത്ത് സിറ്റി: ഡിജിറ്റൽ പരസ്യങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി കുവൈറ്റ്. ഇതുസംബന്ധിച്ച മാർഗനിർദേശളും സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഓൺലൈൻ പരസ്യങ്ങൾ ഉപഭോക്താക്കള്‍ക്കിടയില്‍ സാമ്പത്തികവും സാമൂഹികവുമായി പ്രശ്നങ്ങളുണ്ടാക്കുന്നുവെന്ന് നേരത്തെ പരാതി ഉയർന്നതിനെ തുടർന്നാണ് നടപടി. തെറ്റിദ്ധരിപ്പിക്കുന്ന വാചകങ്ങളും ചിത്രങ്ങളും പരസ്യങ്ങളില്‍ ഉപയോഗിക്കുന്നതും ജനങ്ങൾ വഞ്ചിക്കപ്പെടുന്നതും ഒഴിവാക്കുകയാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യം. ഇലക്‌ട്രോണിക് അഡ്വർടൈസിങ് റെഗുലേറ്ററി കമ്മിറ്റി യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഇൻഫർമേഷൻ ഡെപ്യൂട്ടി മന്ത്രി മുഹമ്മദ് ബിൻ നാജിയുടെ നേതൃത്വത്തിലാണ് യോ​ഗം വിളിച്ചു ചേർത്തത്. വാണിജ്യ വ്യവസായ മന്ത്രാലയം, ഇൻഫർമേഷൻ ടെക്‌നോളജി, ഫത്വ ആൻഡ് ലെജിസ്‌ലേഷൻ, കുവൈത്ത് മുനിസിപ്പാലിറ്റി, ഇലക്‌ട്രോണിക് ക്രൈം ഡിപ്പാർട്മെന്റ്, ഇലക്‌ട്രോണിക് പബ്ലിഷിങ്, മാധ്യമ പ്രതിനിധികള്‍ എന്നിവര്‍ അടങ്ങിയതാണ് റെഗുലേറ്ററി കമ്മിറ്റി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CP0cNtmUgc80c6A313fdj2

https://www.kuwaitvarthakal.com/2022/10/08/number-of-health-centers-will-be-increased-in-kuwait/

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy