കുവൈത്ത് സിറ്റി: കുവൈത്ത് പാർലമെന്റിന്റെ പതിനേഴാം ദേശീയ അസംബ്ലിയുടെ സമ്മേളനം മാറ്റിവെച്ചു. പാർലമെന്റിന്റെ ആദ്യ സെഷൻ ഒക്ടോബർ 18 ലേക്കാണ് മാറ്റിയത്. നേരത്തെ ആദ്യ സമ്മേളനം ചെവ്വാഴ്ച നടത്താനായിരുന്നു തീരുമാനിച്ചത്. എന്നാൽ ഭരണഘടനയുടെ ആർട്ടിക്കിൾ 106 ചട്ടപ്രകാരം ദേശീയ അസംബ്ലിയുടെ യോഗം അമീറിന് മാറ്റിവെക്കാം എന്ന സാധ്യതയിൽ സമ്മേളനം മാറ്റിവയ്ക്കുകയായിരുന്നു. സർക്കാർ വക്താവ് താരിഖ് അൽ മുസ്റം ആണ് ഇക്കാര്യം അറിയിച്ചത്. ഉത്തരവിന് കുവൈത്ത് അമീര്‍ അംഗീകാരം നല്കി. തെരഞ്ഞെടുപ്പിന് ശേഷം പുതിയ സർക്കാർ അധികാരത്തിലെത്തിയെങ്കിലും കുവൈത്തിലെ ഭരണ പ്രതിസന്ധി തുടരുകയാണ്. മന്ത്രിമാരുടെ നിയമനത്തില്‍ നേരത്തെ ഭൂരിപക്ഷം പാര്‍ലിമെന്റ് അംഗങ്ങളും അതൃപ്തി അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. അംഗങ്ങളുടെ എതിര്‍പ്പ് കണക്കിലെടുത്ത് മന്ത്രിസഭയിൽ പ്രധാനമന്ത്രി മാറ്റങ്ങൾ വരുത്തുമോ എന്ന് കാത്തിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CP0cNtmUgc80c6A313fdj2