കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് പുസ്തകങ്ങളിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്താൻ ശ്രമം. കുട്ടികളുടെ കളറിങ് പുസ്തകങ്ങളിൽ ഒളിപ്പിച്ചാണ് കഷണങ്ങളാക്കിയ കഞ്ചാവ് കടത്താൻ ശ്രമിച്ചത്. കസ്റ്റംസ് വകുപ്പ് ഉദ്യോഗസ്ഥരുടെ ഇടപെടൽ മൂലം കഞ്ചാവ് കടത്ത് തടയാൻ സാധിച്ചു. 200 ഗ്രാമോളം തൂക്കംവരുന്ന കഷണങ്ങളായാണ് കഞ്ചാവ് കടത്താനുള്ള ശ്രമം നടന്നത്. ഡ്രഗ് എൻഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷനും കസ്റ്റംസ് സെർച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റും ഒരുമിച്ച് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. യൂറോപ്പിൽ നിന്നാണ് ഇത്തരത്തിൽ പുസ്തകങ്ങളിൽ ഒളിപ്പിച്ച് കഞ്ചാവ് എത്തിയതെന്നാണ് നിഗമനം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CP0cNtmUgc80c6A313fdj2