കുവൈറ്റ് സിറ്റി: കുവൈത്തിൽ ഫാമിലി വിസ അനുവദിക്കുന്നത് ഭാഗികമായി പുനരാരംഭിച്ചു. നിലവിൽ വളരെ കുറച്ച് പേർക്ക് മാത്രമാണ് ഫാമിലി വിസ അനുവദിക്കുന്നത്. വിദേശത്ത് ജനിച്ച നവജാത ശിശുക്കൾക്കും, അർഹരായ കുറച്ച് പേർക്കുമാണ് അടുത്തകാലത്തായി ഫാമിലി വിസ നൽകിയിരുന്നത്. മന്ത്രി സഭാ രൂപീകരണം പൂർത്തിയായതിനു ശേഷം ഫാമിലി വിസ നൽകുന്ന കാര്യം പൂർണ്ണമായും പുനസ്ഥാപിക്കുമെന്നാണ് വിവരം. ആഭ്യന്തര മന്ത്രാലയത്തിലെ താമസകാര്യ വിഭാഗം അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ, ഫാമിലി വിസ അനുവദിക്കുന്നതിനായി കഴിഞ്ഞ മാസം ഏർപ്പെടുത്തിയ ചുരുങ്ങിയ ശമ്പള പരിധി ഉൾപ്പെടെയുള്ള നിബന്ധനകൾ പ്രാബല്യത്തിൽ വരുന്നത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GCpslH0XQPP1cMx7G1RVZB