കുവൈത്ത് സിറ്റി: കുവൈത്തില്‍ പൊലീസ് വാഹനവുമായി കൂട്ടിയിടിച്ച് അപകടമുണ്ടാക്കിയ ശേഷം സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട യുവാവ് പിടിയിൽ. യുവാവ് ഓടിച്ചിരുന്ന വാഹനം പൊലീസ് കാറിനെ ഇടിക്കുകയായിരുന്നു, ഇടിയുടെ ശക്തിയിൽ പൊലീസ് വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് വീണു. എന്നാൽ, സംഭവ സ്ഥലത്ത് നിന്ന് അപകടമുണ്ടാക്കിയ യുവാവ് രക്ഷപ്പെടുകയായിരുന്നു. വാഹനം നിർത്താൻ ആവശ്യപ്പെട്ടപ്പോഴാണ് യുവാവ് ഓടിച്ചിരുന്ന വാഹനം പൊലീസ് വാഹനത്തിൽ ഇടിച്ചതെന്നും യുവാവ് ലഹരി വസ്തു ഉപയോഗിച്ച് അസാധാരണ അവസ്ഥയിലായിരുന്നെന്നും പൊലീസ് വ്യക്തമാക്കി. തുടർന്ന് ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥർ വലയിലാക്കുകയായിരുന്നു. യുവാവിനെ തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GCpslH0XQPP1cMx7G1RVZB