കുവൈത്ത് സിറ്റി: പുലർച്ചെ പള്ളിയിൽ പ്രാർത്ഥനയ്ക്ക് എത്തുന്ന ആളുകളുടെ വാഹനങ്ങളുടെ ചില്ലുകൾ തകർത്ത് മോഷണം നടത്തിയ ഒരാൾ പിടിയിൽ. ഒരാൾ വാഹനത്തിലെ സാധനങ്ങൾ മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ക്ലിപ്പ് ഫർവാനിയ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ വിഭാഗം പരിശോധിച്ചു.സംഭവത്തെത്തുടർന്ന് സുരക്ഷാ നടപടികൾ ഊർജിതമാക്കാൻ ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് നിർദേശം നൽകി.ഉടൻ തന്നെ പ്രത്യേക പോലീസ് സംഘത്തിന് രൂപം നൽകി അന്വേഷണം ആരംഭിച്ചു. ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെയാണ് പോലീസ് പ്രതിയിലേക്ക് എത്തിയത്.കൂടുതൽ പ്രതികൾ സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ളതായി പോലീസ് സംശയിക്കുന്നു.പ്രതിക്കെതിരെ ഫർവാനിയ ഗവർണറേറ്റിൽ മാത്രം 23 കേസുകളുണ്ട്. എല്ലാ ഗവർണറേറ്റുകളിലെയും ബാക്കിയുള്ള കേസുകൾ പോലീസ് പരിശോധിക്കുന്നുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KyeGlpbpili1uwhl3oMe22