കുവൈത്ത് സിറ്റി: രാജ്യത്തേക്ക് എത്തുന്നവർക്ക് വീണ്ടും ക്വാറന്റെൻ ഏർപ്പെടുത്താനൊരുങ്ങുന്നു എന്ന തരത്തിലുള്ള അഭ്യഹങ്ങൾ പ്രചരിച്ചിരുന്നു. ഇപ്പോളിതാ ഈ വിഷയത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് കുവൈറ്റ് സിവിൽ ഏവിയേഷൻ Qarantine. ചില രാജ്യങ്ങളില്‍ നിന്നുള്ളവരെ ക്വാറന്റൈന്‍ ചെയ്യാന്‍ നിര്‍ദ്ദേശം ലഭിച്ചിട്ടില്ലെന്ന് കുവൈറ്റ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. ചില വൈറസുകളുടെ വ്യാപനം മൂലം ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ വര്‍ധിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് സിവില്‍ ഏവിയേഷന്‍ വൃത്തങ്ങള്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയത്. പ്രോട്ടോക്കോളുകളും പരിശോധനകളും നടപ്പിലാക്കുന്നത് തുടരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, രാജ്യത്ത് ശ്വാസകോശസംബന്ധമായ അണുബാധമൂലമുണ്ടാകുന്ന രോഗങ്ങളുടെ എണ്ണം കൂടിയതായാണ് കണക്ക്. ആസ്ത്മ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. 2007 മുതൽ രാജ്യത്ത് ശ്വസന സംബന്ധമായ രോഗങ്ങൾ, ന്യുമോണിയ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ 94 ശതമാനം വർധിച്ചതായി പഠനങ്ങൾ കണ്ടെത്തിയിരുന്നു. കുവൈത്തിലെ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 2018ൽ അണുബാധ നിരക്ക് യുവാക്കൾക്കിടയിൽ 15 ശതമാനമായും കുട്ടികളിൽ 18 ശതമാനമായും വർധിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GCpslH0XQPP1cMx7G1RVZB