bridgertonനിങ്ങൾ നെറ്റ്ഫ്ലിക്സ് പാസ്‌വേഡുകൾ ഷെയർ ചെയ്യാറുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം, അല്ലെങ്കിൽ പണി കിട്ടും

നെറ്റ്ഫ്ലിക്സ് പാസ്‌വേഡുകൾ നിങ്ങൾ മറ്റാരെങ്കിലുമായി ഷെയർ ചെയ്യാറുണ്ടോ. എങ്കിൽ നിങ്ങൾ തീർച്ചയായും ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം. പാസ്‌വേഡുകൾ പങ്കിടുന്ന ഉപയോക്താക്കൾക്ക് അറിയിപ്പുമായി എത്തിയിരിക്കുകയാണ് നെറ്റ്ഫ്ലിക്സ് ഇപ്പോൾ bridgerton. മറ്റുള്ളവരുമായി പാസ്‌വേഡ് പങ്കിടുന്ന ഉപയോക്താക്കളിൽ നിന്ന് അധിക തുക ഈടാക്കാനാണ് പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് പദ്ധതിയിടുന്നത്. നിലവിൽ, പാസ്‌വേഡ് പങ്കിടുന്നവരിൽ നിന്നും എത്ര തുക ഈടാക്കുമെന്ന് നിശ്ചയിച്ചിട്ടില്ല. സൂചനകൾ പ്രകാരം, രണ്ട് ഡോളർ മുതൽ നാലു ഡോളർ വരെ ആകാനാണ് സാധ്യത. അധിക ഫീസ് നൽകാൻ ആഗ്രഹിക്കാത്ത ഉപയോക്താക്കൾക്ക് അവരുടെ പ്രൊഫൈലുകൾ കൈമാറാൻ സഹായിക്കുന്ന മൈഗ്രേഷൻ ടൂൾ പ്രയോജനപ്പെടുത്താവുന്നതാണ്. സബ്സ്ക്രൈബ് ചെയ്യുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് രേഖപ്പെടുത്തുകയും കമ്പനിയുടെ വരുമാനത്തിൽ വൻ നഷ്ടം നേരിട്ടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. 2023 മുതൽ ഈ നിയമം പ്രാബല്യത്തിലാകുമെന്ന് നെറ്റ്ഫ്ലിക്സ് അറിയിച്ചിട്ടുണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KUmikxQyWDx8PFZBaaOTq6

Related Posts

Leave a Reply

Your email address will not be published. Required fields are marked *