കുവൈത്തിൽ ഭാഗിക സൂര്യഗ്രഹണം ദൃശ്യമാവുന്ന ഒക്ടോബര്‍ 25 ചൊവ്വാഴ്ച രാജ്യത്തെ എല്ലാ പൊതു, സ്വകാര്യ സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രാലയമാണ് അവധി സംബന്ധിച്ച് അറിയിപ്പ് പുറപ്പെടുവിച്ചത് solar eclipse. ആരോഗ്യമന്ത്രാലയത്തിന്റെ ശുപാർശയെ തുടർന്നാണ് നടപടി. ഗ്രഹണം ആരംഭിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്നും ആരോഗ്യ മന്ത്രാലയം നിർദേശം നൽകി.കുവൈറ്റിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 1 മണി മുതൽ 3 മണി വരെയാകും ഭാഗിക സൂര്യഗ്രഹണം അനുഭവപ്പെടുക. 2023 ഏപ്രില്‍ 20നാണ് അടുത്ത സൂര്യഗ്രഹണം സംഭവിക്കുക.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KUmikxQyWDx8PFZBaaOTq6