കുവൈത്ത് സിറ്റി: കെട്ടിടങ്ങളിലെ തീപിടിത്തം തടയാൻ പുതിയ ഉപകരണങ്ങൾ അവതരിപ്പിച്ച് കുവൈത്ത് ഫയർഫോഴ്‌സ്. കെട്ടിടങ്ങൾക്കും മറ്റുമുള്ള തീപിടിത്തം തടയുന്നതിനായി പരിഷ്‌കരിച്ച ഫയർ എഞ്ചിന്റെ പ്രദർശനം കെഎഫ്‌എഫ് വർക്ക്‌ഷോപ്പിലാണ് നടന്നത് fire force. എൻജിനീയറിങ് ഡെപ്യൂട്ടി ചീഫ് ആൻഡ് ഐടി മേജർ ജനറലിന്റെ സാന്നിധ്യത്തിൽ നടന്ന പ്രദർശനത്തിനായി കുവൈറ്റ് ഫയർഫോഴ്‌സ് ചീഫ് ലഫ്റ്റനന്റ് ജനറൽ ഖാലിദ് അൽ മിക്രാദ് ഉൾപ്പെടെയുള്ളവർ സന്നിഹിതരായി. ഫയർമാൻമാരെ അവരുടെ ചുമതലകളിൽ സഹായിക്കുന്നതിന് വേണ്ടി ഉപകരണങ്ങളെല്ലാം വർക്ക്ഷോപ്പിൽ പുതിയ രീതിയിൽ ക്രമീകരിച്ചിട്ടുണ്ട്. മെഷീനുകളും ഉപകരണങ്ങളും പരിഷ്ക്കരിക്കുകയും ചെയ്തിട്ടുണ്ട്. വെള്ളം കൊണ്ടുവരാൻ ഉപയോഗിച്ചിരുന്ന ട്രക്കിനെ ഒരു ഫയർ എഞ്ചിനായി തന്നെയാണ് മാറ്റിയിരിക്കുന്നത്. വെർട്ടിക്കൽ വാട്ടർ ബ്ലോവർ ഘടിപ്പിച്ചാണ് ട്രക്കിനെ ഫയർ എഞ്ചിൻ ആക്കി മാറ്റിയത്. 6 മീറ്റർ നീളമുള്ളതും വിദൂരമായി നിയന്ത്രിക്കാവുന്നതുമായ വെർട്ടിക്കൽ വാട്ടർ ബ്ലോവർ ആണ് ഘടിപ്പിച്ചിരിക്കുന്നത്. ഇത് ഉപയോഗിച്ച് ആറ് നിലകളോളം ഉയരത്തിൽ വെള്ളം ചീറ്റാനും തീപിടുത്തം തടയാനും സാധിക്കും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KUmikxQyWDx8PFZBaaOTq6