കുവൈത്ത് സിറ്റി; കുവൈത്തിൽ ഇന്നും നാളെയും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇന്ന് വൈകുന്നേരത്തോടെ നേരിയ മഴ പെയ്യുമെന്നും നാളെയും മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകനായ ഇസാ റമദാൻ അറിയിച്ചുrain sounds. കുറഞ്ഞ തോതിൽ മഴ ലഭിക്കുന്നത് രാജ്യത്തിന് നല്ലതാണെന്നും, കാറ്റിന്റെ സാന്നിധ്യ മൂലം രാജ്യത്തെ താപനില കുറയും എന്നും അദ്ദേഹം അറിയിച്ചു. ഈയാഴ്ച അവസാനിക്കുന്നതോടെ രാജ്യത്തിലെ താപനില നല്ല രീതിയിൽ കുറയുകയും അത് ശൈത്യ കാലാവസ്ഥയിലേക്കുള്ള മാറ്റം ആവുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/EAbiNpqF3Xw4Xus6RmGxFR