കുവൈത്ത് സിറ്റി :കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് നടപടിക്രമങ്ങൾ ഇനി വേഗത്തിൽ പൂർത്തിയാക്കാം. ഇതിനായുള്ള പുതിയ പദ്ധതി ആവിശ്കരിച്ചിരിക്കുകയാണ് അധികൃതർ kuwait to jfk flight. യാത്രക്കാരുമായി ബന്ധപ്പെട്ട സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും സുരക്ഷ പരിശോധനകൾ കർശനമാക്കുകയും ചെയ്യുന്നതിനുള്ള നടപടികളാണ് പ്രാഥമികമായി തുടങ്ങിയത്. ബാഗേജുകളുടെ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും ഏറെ സഹായകമാകുന്ന രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതോടെ യാത്രക്കാരുടെ ബാഗേജുകൾ നൽകുന്നതിനും ലഭിക്കുന്നതിനുമുള്ള കാലതാമസം ഒഴിവാക്കാൻ സാധിക്കും. ഇത് വിമാനത്താവളത്തിൽ ചെലവഴിക്കേണ്ടി വരുന്ന സമയവും കുറയ്ക്കും. ഇതിനു പുറമെ യാത്രക്കാരുടെ ലഗേജുകളുടെ തൂക്കം പരിശോധന സംവിധാനം മെച്ചപ്പെടുത്തുന്നതിനും വിമാനത്തിൽ നിന്ന് ലാഗേജ് ബെൽറ്റ് വരെയും തിരിച്ചും ലഗേജുകളുടെ ചലനം സുഗമാക്കുന്നതിനും ആവശ്യമായ മറ്റൊരു പദ്ധതിയും ഉടൻ തന്നെ നടപ്പിലാക്കുമെന്നും അധികൃതർ അറിയിച്ചു. പദ്ധതികൾ നടപ്പാക്കുന്നതിനായി ഈ രംഗത്ത് മികച്ച പരിചയമുള്ള കമ്പനികളെ തിരഞ്ഞെടുക്കാൻ ശ്രമങ്ങൾ നടത്തി വരികയാണെന്നാണ് സൂചന.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/EAbiNpqF3Xw4Xus6RmGxFR