metered waterജല, വൈദ്യുത ബില്ലുകളിൽ കൃത്രിമം; ആറ് ഉപഭോക്തൃ സേവന ജീവനക്കാർക്കെതിരെ നടപടി

കുവൈറ്റ് സിറ്റി; വൈദ്യുതി, ജലം, ഊർജ്ജം എന്നീ ബില്ലുകളിൽ കൃത്രിമം കാണിച്ച ആറ് ഉപഭോക്തൃ സേവന ജീവനക്കാർക്കെതിരെ നടപടി metered water. ഇവർ
ആവശ്യമായ രേഖകളില്ലാതെയും പണമടയ്ക്കാതെയും വൈദ്യുതി, വാട്ടർ മീറ്ററുകൾ മാറ്റിസ്ഥാപിച്ചതായും കണ്ടെത്തി. ഇതിൽ തുടർ അന്വേഷണം നടത്തുന്നതിനായി ആറുപേരെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറി. പ്രതികൾ നടത്തിയ കൃത്രിമം ഉദ്യോ​ഗസ്ഥർ വിലയിരുത്തി. ഒരു ബില്ലിൽ ഉണ്ടായിരുന്ന 40,000 കുവൈത്തി ദിനാർ പ്രതികളിൽ ഒരാൾ 3,000 ആയി കുറച്ചതായി കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം പൂർത്തിയാകുന്നതുവരെ ആറ് ജീവനക്കാരിൽ മൂന്ന് പേരെ മന്ത്രാലയം സസ്പെൻഡ് ചെയ്തതായി വൃത്തങ്ങൾ അറിയിച്ചു. ഫീസ് അടച്ചതായി തെളിയിക്കുന്ന രേഖകൾ സമർപ്പിക്കാതെ മീറ്ററുകൾ മാറ്റിസ്ഥാപിക്കുന്ന പ്രക്രിയ അർത്ഥമാക്കുന്നത് ഈ നടപടിക്രമം നടത്തിയയാൾ ഊർജ്ജ ബില്ലുകളുടെ ശേഖരണത്തിലെ തുക കുറച്ചു എന്നാതെണെന്ന് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/InPjY2UwrytEkCSbcaGJdl

https://www.kuwaitvarthakal.com/2022/11/07/latest-heres-a-great-free-app-that-teaches-english-fluently/

Related Posts

Leave a Reply

Your email address will not be published. Required fields are marked *