കുവൈറ്റ് സിറ്റി; കുവൈത്തിൽ ഹൃദയാഘാതം മൂലം മലയാളി പ്രവാസി അന്തരിച്ചു expat. കണ്ണൂർ പാനൂർ പോലീസ് സ്റ്റേഷന് സമീപം മണ്ണാറത്ത് ഹൗസിൽ സഹജൻ മണ്ണാറത്താണ് മരിച്ചത്. 52 വയസ്സായിരുന്നു. ഫർവാനിയിലുള്ള ഒരു സ്വകാര്യസ്ഥാപനത്തിൽ തയ്യൽ തൊഴിലാളി ആയിരുന്നു. അച്ഛൻ – പരേതനായ കേളൻ, അമ്മ – രോഹിണി, ഭാര്യ – ബീന, മക്കൾ – അനുഗ്രഹ് സാജൻ, റിയാ സഹജൻ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. നടപടി ക്രമങ്ങൾക്ക് ശേഷം മൃതദേഹം നവംബർ 13ന് രാവിലെയുള്ള എയർ ഇന്ത്യ വിമാനത്തിൽ നാട്ടിൽ എത്തിക്കും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KK8UdmD03l47nbGl030Prc