കുവൈറ്റ്: കുവൈറ്റില്‍ കൈക്കൂലി കേസിൽ പ്രതിയായ മുനിസിപ്പൽ അംഗത്തിന്റെയും വ്യവസായിയുടെയും തടങ്കൽ തുടരാൻ പബ്ലിക് പ്രോസിക്യൂഷൻ തീരുമാനിച്ചു bribe. കൈക്കൂലിയായി പണം ചോദിച്ചതിനാണ് മുനിസിപ്പൽ കൗൺസിൽ അംഗത്തിന് ശിക്ഷ വിധിച്ചത്. ഇതേ കേസിൽ രണ്ടാം പ്രതിയാണ് വ്യവസായി. അദ്ദേഹത്തിന്റെ തടങ്കൽ ശിക്ഷ തുടരാനും കോടതി ഉത്തരവിട്ടു. കേസിൽ മധ്യസ്ഥനായിരുന്ന മൂന്നാം പ്രതിയെ മറ്റൊരു കേസിൽ ജയിൽ ശിക്ഷ നടപ്പാക്കാൻ ജയിലിലേക്ക് റഫർ ചെയ്തിട്ടുണ്ട്. അതേസമയം, മൂന്ന് പ്രതികളും തങ്ങൾക്കെതിരായ കുറ്റങ്ങൾ നിഷേധിച്ചു. കൂടാതെ, ഒരു ഇടപാട് പൂർത്തിയാക്കുന്നതിന് പകരമായി 100,000 ദിനാർ ആവശ്യപ്പെട്ടതായുള്ള ആരോപണവും മുൻസിപ്പൽ കൗൺസിൽ അംഗം വിചാരണയ്ക്കിടെ നിഷേധിച്ചതായാണ് വിവരം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KK8UdmD03l47nbGl030Prc