കുവൈറ്റ് സിറ്റി: കുവൈത്തിൽ നിന്ന് സൗദിയിലേക്കുള്ള ടൂറിസ്റ്റ് വിസകൾ ഇനി പത്ത് മിനിട്ടിനുള്ളിൽ കിട്ടും emirates tourist visa. ടൂറിസ്റ്റ് വിസയ്ക്ക് ഇപ്പോൾ വെബ്‌സൈറ്റ് വഴി അപേക്ഷിക്കാനും സാധിക്കും. കുവൈറ്റിലെ സൗദി അറേബ്യ അംബാസഡർ പ്രിൻസ് സുൽത്താൻ ബിൻ സാദ് ആണ് ഇക്കാര്യം അറിയിച്ചത്. അതായത് നേരത്തെ ഓൺലൈൻ വിസ അപേക്ഷ ഉംറ ചെയ്യാൻ എത്തുന്നവർക്കായി മാത്രം പരിമിതപ്പെടുത്തിയിരുന്നു, ഇനി ഇത് ടൂറിസ്റ്റ് വിസയ്ക്കായി അപേക്ഷിക്കാനും ഉപയോഗിക്കാം. മാത്രമല്ല ഇനി മുതൽ വിസയ്ക്കായി എംബസി സന്ദർശിക്കാതെ പത്ത് മിനിട്ടിനുള്ളിൽ വിസ നൽകുന്ന സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. വിനോദസഞ്ചാരികൾക്ക് രാജ്യത്തേക്ക് നിയന്ത്രണങ്ങളോ വ്യവസ്ഥകളോ ഇല്ലാതെ എവിടെയും പോകാമെന്നും ഉംറ ചടങ്ങുകൾ എളുപ്പത്തിൽ ചെയ്യാമെന്നും കുവൈറ്റിലെ സൗദി അറേബ്യ അംബാസഡർ വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KK8UdmD03l47nbGl030Prc