കുവൈത്ത് സിറ്റി; ഇസ്രായേൽ സന്ദർശിക്കാൻ വിദ്യാർത്ഥികളെ ക്ഷണിച്ച പ്രിൻസിപ്പാളിലെ പിരിച്ചുവിട്ട് കുവൈത്ത് മന്ത്രാലയം account principal. ഒരു വിദേശ സ്ക്കൂളിലെ അസിസ്റ്റന്റ് പ്രിൻസിപ്പാളിനെയാണ് കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശ പ്രകാരം പിരിച്ചു വിട്ടത്. അസിസ്റ്റന്റ് പ്രിൻസിപ്പാളിന് നൽകിയ അംഗീകാരം റദ്ദാക്കുകയും അദ്ദേഹത്തിന് രാജ്യത്തെ മറ്റേതെങ്കിലും സ്ഥാപനത്തിൽ ജോലി നൽകുന്നത് വിലക്കുകയും ചെയ്തിട്ടുണ്ട്. അസിസ്റ്റന്റ് പ്രിൻസിപ്പാളിനെ കുറിച്ച് നേരത്തെ വിദ്യാർത്ഥികളും രക്ഷിതാക്കളും പരാതി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് നടപടി. പ്രിൻസിപ്പാളിനെതിരെ ഉണ്ടായ പരാതി പരിശോധിക്കുകയും അദ്ദേഹത്തിനെതിരെ ആവശ്യമായ നിയമനടപടികൾ വിദ്യാഭ്യാസ മന്ത്രാലയം സ്വീകരിക്കുകയും ചെയ്തതായി മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്തവായ അഹമ്മദ് അൽ വാഹിദ പ്രസ്താവനയിലൂടെ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KK8UdmD03l47nbGl030Prc