കുവൈത്ത് സിറ്റി; 5 വർഷത്തിന് ശേഷം കുവൈത്തിൽ വീണ്ടും വധശിക്ഷ നടപ്പിലാക്കി death penality. 7 പേരെയാണ് ഇന്നലെ തൂക്കിലേറ്റിയത്. തൂക്കിലേറ്റപ്പെട്ട എല്ലാവരും കൊലപാതകക്കേസുകളിൽ പ്രതികളായവരാണ്. ഒരു വനിത ഉൾപ്പെടെയുള്ളവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. കുവൈത്ത് പൗരന്മാരായ ഖാലിദ് മുഹമ്മദ് ഖഹ്ത്താനി, അലി ജാബിരി, റബാബ് മുസ്തഫ ഷഹലാനി, മിഷാൻ മുഹമ്മദ് മുത്തലക്, പാക്കിസ്ഥാൻ പൗരനായ റാഷിദ് അഹ്മദ് മഹ്മൂദ്, സിറിയക്കാരനായ ഹമദ് അഹമ്മദ് മഹ്മൂദ്, ഇത്യോപ്യയിൽ നിന്നുള്ള ആയിഷ നേമോ എന്നിവരാണ് ഇന്നലെ കുവൈത്ത് സെൻട്രൽ ജയിലിൽ വധശിക്ഷയ്ക്കു വിധേയരായത്. വധശിക്ഷയ്ക്ക് വിധേയനാക്കപ്പെട്ട കുവൈറ്റികളിൽ ഒരാൾ രണ്ട് കൊലപാതകങ്ങൾ നടത്തിയതായും ഇയാൾ ലൈസൻസില്ലാത്ത തോക്കുകളും വെടിക്കോപ്പുകളും കൈവശം വച്ചിരുന്നതായും പ്രോസിക്യൂഷൻ പ്രസ്താവനയിൽ പറഞ്ഞു. പെർമിറ്റില്ലാതെ തോക്കുകളും വെടിക്കോപ്പുകളും കൈവശം വച്ചതിനും കൊലപാതകം നടത്തിയതിനുമാണ് ഒരാളെ തൂക്കിലേറ്റിയതെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. ഇയാൾ ഒരു റെസിഡൻഷ്യൽ ജില്ലയിൽ തോക്ക് ഉപയോഗിച്ച് ആക്രമണം നടത്തിയിരുന്നെന്നും പരസ്യമായി മദ്യം കുടിക്കുകയും മദ്യപിച്ച ശേഷം വാഹനം ഓടിക്കുകയും ചെയ്തിരുന്നെന്നും പ്രസ്താവനയിൽ പറയുന്നു. 2017ലാണ് കുവൈത്തിൽ അവസാനമായി വധശിക്ഷ നടപ്പിലാക്കിയത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KK8UdmD03l47nbGl030Prc