കുവൈറ്റ് സിറ്റി; സുലൈബിയ പ്രദേശത്ത് കർശന പരിശോധനയുമായി അധികൃതർ kuwait police. പ്രദേശത്ത് നടത്തിയ പരിശോധനയിൽ 142 നിയമലംഘകർ പിടിയിലായി. താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചവരെയാണ് അറസ്റ്റ് ചെയ്തത്. റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷന്റെ ജനറൽ അഡ്മിനിസ്‌ട്രേഷൻ റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന്റെയും പൊതു സുരക്ഷാ വിഭാഗത്തിന്റെയും സഹകരണത്തോടെയാണ് പ്രദേശത്ത് പരിശോധന നടത്തിയത്. മറ്റ് അധികാരികളും പരിശോധനയിൽ സഹകരിച്ചതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KK8UdmD03l47nbGl030Prc