കുവൈത്ത് സിറ്റി; ബുധനാഴ്ച രാത്രി മുതൽ രാജ്യത്ത് നേരിയതോ ഇടത്തരനോ ആയ മഴയ്ക്കും rain sounds ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിലെ വൈകുന്നേരം വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിലുള്ള കാറ്റിനൊപ്പം ചിലയിടങ്ങളിൽ പൊടിപടലങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. ഇത് ദൂരക്കാഴ്ച കുറയ്ക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. കൂടാതെ കടൽ തിരമാലകൾ ആറടിയിൽ അധികം ഉയരാൻ സാധ്യതയുണ്ടെന്നും വെള്ളിയാഴ്ച വൈകുന്നേരം മുതൽ തെക്കൻ പ്രദേശങ്ങളിൽ നേരിയ മൂടൽ മഞ്ഞ് ഉണ്ടാകാനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ശാസ്ത്രഞ്ജൻ അബ്ദുൽ അസീസ് അൽ ഖരാവി പറഞ്ഞു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KK8UdmD03l47nbGl030Prc