winter wonderlandഅവധി ആഘോഷങ്ങൾ ഉഷാറാക്കാം; കുവൈത്തിൽ വിന്റർ വണ്ടർലാന്റ് തുറക്കുന്നു, തീയതിഅറിയേണ്ട?

കുവൈത്ത് സിറ്റി; കുവൈത്തിലെ താമസക്കാർക്കും സന്ദർശകർക്കുമിതാ ഒരു സന്തോഷ വാർത്ത winter wonderland, വിന്റർ വണ്ടർലാന്റ് ഉടൻ തുറക്കുമെന്ന് സൂചന.“വിന്റർ വണ്ടർലാൻഡ് കുവൈറ്റ്” പദ്ധതി ഇതുവരെ 92 ശതമാനം പൂർത്തിയായതായും ഡിസംബർ 5 ന് തുറക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വൃത്തങ്ങൾ അറിയിച്ചു. പ്രോജക്റ്റ് സൈറ്റിൽ ഇതിനകം ആറ് ഗെയിമുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. കൃത്യസമയത്ത് ജോലി പൂർത്തിയാക്കാൻ ഓപ്പറേറ്റർമാർ 24 മണിക്കൂറും പദ്ധതി സ്ഥലത്ത് പ്രവർത്തിക്കുന്നുണ്ട്. “വിന്റർ വണ്ടർലാൻഡ് കുവൈറ്റിലേക്ക്” മുഴുവൻ കുടുംബത്തെയും ആകർഷിക്കുന്നതിനായി നിരവധി കാഴ്ചകളാണ് ഇവിടെയുള്ളത്. കുട്ടികൾക്കും മുതിർന്നവർക്കും കുടുംബങ്ങൾക്കും അനുയോജ്യമായ വിവിധ ഗെയിമുകളും ഉണ്ട്. ഗെയിമുകളുടെ പ്രവർത്തനം നിരീക്ഷിക്കാനും പുതിയവ ഇൻസ്റ്റാർ ചെയ്യുന്നതിനുമായി യുണൈറ്റഡ് കിംഗ്ഡത്തിൽ നിന്നുള്ള ഒരു പ്രത്യേക ടീം ഉടൻ എത്തുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. തിങ്കളാഴ്ച ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും വികസന പദ്ധതികളുടെ കമ്മറ്റി ചെയർമാനുമായ ഷെയ്ഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അൽ സബാഹ്, ധനമന്ത്രി അബ്ദുൾ വഹാബ് മുഹമ്മദ് അൽ റഷീദ് എന്നിവർ ചേർന്ന് സ്ഥലം സന്ദർശിക്കുകയും പ്രവർത്തനം വിലയിരുത്തുകയും ചെയ്തു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn

https://www.kuwaitvarthakal.com/2022/11/21/qatar-world-cup-cost-online-streaming-platforms-to-watch-world-cup/

Related Posts

Leave a Reply

Your email address will not be published. Required fields are marked *