big ticket buying ഭാഗ്യം തുണച്ചത് ലോകകപ്പ് കാണാൻ എത്തിയപ്പോൾ; ഇന്ത്യക്കാരന് 2 കോടിയിലേറെ രൂപ സമ്മാനം

അബുദാബി ∙ലോകകപ്പ് കാണാൻ ഖത്തറിൽ എത്തിയ, യുഎഇയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരന് ബിഗ് ടിക്കറ്റിന്റെ അപ്രതീക്ഷിത സമ്മാനം. ഇന്ന് നടന്ന ബിഗ് ടിക്കറ്റിന്റെ പ്രതിവാര ഇലക്‌ട്രോണിക് നറുക്കെടുപ്പില്‍ രണ്ടു കോടിയിലേറെ രൂപ (10 ലക്ഷം ദിർഹം) ഹോട്ടൽ മാനേജരായി ജോലി ചെയ്യുന്ന ഹരി ജയറാമിന് ലഭിച്ചത് .കഴിഞ്ഞ എട്ടു വർഷമായി യുഎഇയിൽ താമസിക്കുന്ന ഇദ്ദേഹത്തെ ഖത്തറിലേക്ക് വിളിച്ചാണ് ബിഗ് ടിക്കറ്റ് അധികൃതർ വിവരം കൈമാറിയത്. കഴിഞ്ഞ ഒന്നര വർഷമായി രണ്ട് സുഹൃത്തുക്കളുമായി ചേർന്നാണ് ടിക്കറ്റ് വാങ്ങിത്തുടങ്ങിയതെന്ന് ഹരി പറഞ്ഞു. സമ്മാനം ലഭിച്ചതിൽ ഏറെ സന്തോഷവാനാണ്. 30 ദശലക്ഷം ദിർഹം ഗ്രാൻഡ് പ്രൈസ് ലഭിക്കുമെന്നാണ് ഇനി പ്രതീക്ഷ. ഇൗ മാസം പ്രതിവാര നറുക്കെടുപ്പിൽ പങ്കെടുക്കുന്നവർക്ക് ഡിസംബർ 3-ന് 30 ദശലക്ഷം ദിർഹം മഹത്തായ സമ്മാനമുള്ള നറുക്കെടുപ്പിൽ പങ്കെടുക്കാനുള്ള അവസരമുണ്ട്.കൂടുതൽ വിവരങ്ങൾക്ക് https://www.bigticket.ae/ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ .കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/FNOdPHUxolwKVeanjjSzdn

Related Posts

Leave a Reply

Your email address will not be published. Required fields are marked *