gummy bearകുവൈത്തിൽ കുട്ടികൾക്കുള്ള മിഠായിയിൽ മയക്കുമരുന്നിന്റെ സാന്നിധ്യം; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

കുവൈത്ത് സിറ്റി; മയക്കുമരുന്ന് കടത്തിന് നൂതനമായ മാർ​ഗങ്ങൾ തേടുകയാണ് കടത്തുകാർ gummy bear. ഏറ്റവും ഒടുവിലായി കുട്ടികൾക്കുള്ള മിഠായിയിലാണ് മയക്കുമരുന്ന് ചേർത്ത് കടത്തുന്നുവെന്ന വാർത്തയാണ് കുവൈത്തിൽ നിന്ന് വരുന്നത്. ചില ഭക്ഷ്യവസ്തുക്കളിലും കുട്ടികൾക്ക് കൊടുക്കുന്ന മിഠായികളിലും മയക്കുമരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയതായാണ് വിവരം. ആഭ്യന്തര മന്ത്രാലയത്തിന്റെ ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ മേജർ ജനറൽ ഈദ് അൽ ഓവൈഹാൻ ആണ് ഇക്കാര്യം പൊതുജനങ്ങളെ അറിയിച്ചത്. മയക്ക് മരുന്ന് അകത്ത് വച്ച ശേഷം ഈ ഭക്ഷ്യവസ്തുക്കൾ മധുരപലഹാരത്തിന്റേത് പോലെ പാക്ക് ചെയ്താണ് രാജ്യത്തേക്ക് എത്തിക്കുന്നത്. ഇത്തരത്തിൽ കടത്താൻ ഉപയോ​ഗിക്കുന്ന ഭക്ഷ്യസാധനങ്ങൾ വിപണിയിലും എത്തുന്നു എന്നതാണ് ഭയപ്പെടുത്തുന്ന കാര്യം. ഇവ ധാരാളമായി വിൽപ്പന നടക്കുന്നുമുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ തടയാനുള്ള പരിശ്രമത്തിലാണ് അധികൃതരെന്ന് ഈദ് അൽ ഓവൈഹാൻ പറഞ്ഞു. കൂടാതെ, യുവാക്കൾക്കും രാജ്യത്തുള്ള മറ്റുള്ളവർക്കും മയക്കുമരുന്ന് ഉണ്ടാക്കിവയ്ക്കുന്ന വിപത്തിനെ കുറിച്ച് ബോധവാന്മാരാകുന്നതിന് വേണ്ടി ക്ലാസുകളും മറ്റും നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. മയക്ക് മരുന്നെന്ന വിപത്തിനെതിരായ യുദ്ധം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn

https://www.kuwaitvarthakal.com/2022/11/26/qatar-world-cup-cost-online-streaming-platforms-to-watch-world-cup/

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy