family lawyerകുവൈത്തിൽ വിവാഹമോചന കേസുകളിൽ വൻ വർധനവ്

കുവൈത്ത് സിറ്റി; കുവൈത്തിൽ വിവാഹമോചന കേസുകളിൽ വൻ വർധനവ് family lawyer ഉണ്ടായതായി കണക്കുകൾ. കഴിഞ്ഞ 11 മാസങ്ങളിൽ രാജ്യത്ത് നടന്ന വിവാഹ മോചനക്കേസുകളുടെ ഔദ്യോ​ഗിക കണക്കുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. 11 മാസത്തിനിടെ രാജ്യത്ത് 636 വിവാഹ മോചന കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതിൽ ഏറ്റവും കൂടുതൽ കുവൈറ്റികളുടെതാണ് .399 കേസുകളാണ് കുവൈറ്റികളുടേതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 237 കേസുകളാണ് കുവൈത്തികളുടെതല്ലാതെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ ഇത്രയധികം വിവാഹമോചന കേസുകളിലേക്ക് നയിച്ച യഥാർത്ഥ കാരണങ്ങൾ വൃത്തങ്ങൾ വ്യക്തമാക്കിയിട്ടില്ല.അതേസമയം ഈ വർഷം ഇക്കാലയളവിൽ 11451 വിവാഹങ്ങളാണ് നടന്നത്. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 14677 വിവാഹങ്ങൾ നടന്നിരുന്നു. ഈ വർഷം തുടക്കം മുതൽ രജിസ്റ്റർ ചെയ്ത വിവാഹമോചന കേസുകൾ ഇതേ കാലയളവിൽ രജിസ്റ്റർ ചെയ്ത മൊത്തം വിവാഹങ്ങളുടെ 5.5% ആണ്. കുവൈറ്റികൾക്കിടയിലെ വിവാഹമോചന കേസുകൾ മൊത്തം വിവാഹമോചന കേസുകളുടെ 3.5 ശതമാനം ആണെന്നും കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn

Related Posts

Leave a Reply

Your email address will not be published. Required fields are marked *