google careersകഠിനവും അപകടകരവുമായ ജോലികളില്‍ സ്ത്രീകളെ നിയോഗിക്കരുത്; നിരോധനം എര്‍പ്പെടുത്തി കുവൈത്ത് മാന്‍ പവര്‍ അതോറിറ്റി

കുവൈത്ത് സിറ്റി: കഠിനവും അപകടകരവുമായ ജോലികളില്‍ google careersസ്ത്രീകളെ നിയോഗിക്കരുതെന്ന മുന്നറിയിപ്പുമായി കുവൈത്ത് മാന്‍ പവര്‍ അതോറിറ്റി.അതിക്രമങ്ങളിൽ നിന്നും ചൂഷണങ്ങളിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കാനുള്ള രാജ്യത്തിന്‍റെ താത്പര്യം അധികൃതര്‍ വ്യക്തമാക്കി. നിയമപരമായ സംരക്ഷണം നൽകിക്കൊണ്ട് സ്ത്രീകള്‍ക്ക് സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് പുതിയ തീരുമാനം. ഇക്കാര്യം കുവൈത്ത് ലേബർ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ആർട്ടിക്കിൾ 23 പ്രകാരം സ്ത്രീകളെ അപകടകരമോ കഠിനമോ ദോഷകരമോ ആയ ജോലികളിൽ നിയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്നും അതോറിറ്റി വ്യക്തമാക്കി. അതോടൊപ്പം തന്നെ സ്ത്രീകളെ
സദാചാരത്തിന് നിരക്കാത്ത ജോലികളില്‍ നിയോഗിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അവരുടെ സ്ത്രീത്വത്തെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് പകരം പുരുഷന്മാരുടെ സേവനം ഉറപ്പാക്കുകയാണ് വേണ്ടതെന്നും അധികൃതര്‍ ഊന്നിപ്പറഞ്ഞു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/FNOdPHUxolwKVeanjjSzdn

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy