കുവൈത്ത് സിറ്റി കുവൈത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. 2 മില്യണ്‍ കുവൈത്ത് ദിനാറിനടുത്ത്( 53,74,54,378.20 കോടി രൂപ) വിലവരുന്ന മയക്കുമരുന്ന് antidepressants ആഭ്യന്തര മന്ത്രാലയം പിടിച്ചെടുത്തു.ഏകദേശം 335 കിലോഗ്രാം ഹാഷിഷും ഒരു ദശലക്ഷം ക്യാപ്റ്റഗൺ ഗുളികകളുമാണ് ആഭ്യന്തര മന്ത്രാലയം പിടിച്ചെടുത്തു. കടൽ വഴിയാണ് മയക്കുമരുന്ന് കടത്താനുള്ള ശ്രമം നടന്നതെന്നും കരമാർഗം 20 കിലോ ഹാഷിഷ് രാജ്യത്തേക്ക് കടത്താനുള്ള ശ്രമം നടന്നതായും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. വാണിജ്യ-വ്യവസായ മന്ത്രി മസെൻ അൽ-നഹെദും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുമാണ് മയക്കുമരുന്ന് വേട്ടയ്ക്ക് നേതൃത്വം നല്‍കിയത്. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ ഖാലിദ് അൽ-അഹമ്മദ് അൽ-സബാഹിന്‍റെ നിര്‍ദേശ പ്രകാരമാണ് രാജ്യത്തുടനീളം മയക്കുമരുന്ന് വേട്ട നടക്കുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DYDPb48irAhIqIs6JJUM0q